2023 January 29 Sunday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

കൊച്ചി മെട്രോയ്‌ക്കൊപ്പമോടും ഇലക്ട്രിക്ക് റിക്ഷകളും

കൊച്ചി: കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍ സര്‍വിസ് ആരംഭിക്കുന്നതു സംബന്ധിച്ച കരാറില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍) കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സും ഒപ്പുവച്ചു. പ്രകൃതിസൗഹൃദ ഗതാഗതമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ഓട്ടോകള്‍ ഏര്‍പ്പെടുത്തുന്നത്. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയശേഷമാകും സര്‍വീസ് ആരംഭിക്കുക.

ആദ്യഘട്ടത്തില്‍ 20 ഓട്ടോകളാണ് ഉണ്ടാകുക. ആലുവ, കളമശേരി, ഇടപ്പള്ളി, കലൂര്‍, എംജി റോഡ്, മഹാരാജാസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചാകും ഇവയുടെ സര്‍വീസ്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍വരെ ഓട്ടോ ഓടും.

മൂന്നുവര്‍ഷത്തേക്കാണ് കൈനറ്റിക്കിന് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സംഘടനകള്‍ചേര്‍ന്ന് രൂപീകരിച്ച സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ജിപിഎസ് സംവിധാനവും ഓട്ടോകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെട്രോയുടെ ഫീഡര്‍ സര്‍വീസെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ ഓട്ടോകളില്‍ ഉണ്ടാകും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.