2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊണ്ടോട്ടി  മണ്ഡലം കെ.എം.സി.സി പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു 

 
ജിദ്ദ: മുസ്ലിം യൂത്ത് ലീഗ്  കേരള സംസ്ഥാന  കമ്മറ്റി  നടത്തിയ   യുവജനയാത്രക്ക്  ഐക്യദാർഢ്യം  പ്രഖ്യാപിച്ചു ജിദ്ധ  കൊണ്ടോട്ടി  മണ്ഡലം കെ.എം.സി.സി. കമ്മറ്റി “വർഗീയ മുക്ത ഭാരതം,അക്രമ രഹിത കേരളം”എന്ന വിഷയത്തിൽ പ്രവാസികൾക്കായി നടത്തിയ  പ്രബന്ധ രചനാ  മത്സരവിജയികളെ  പ്രഖ്യാപിച്ചു.
 
സാമൂഹ്യ പ്രവർത്തകയും  ദമാം  ഇന്റർനാഷണൽ  ഇന്ത്യൻ  സ്കൂൾ അദ്ധ്യാപികയുമായ  തൃശൂർ സ്വദേശിനി ഖദീജ  ഹബീബ്  അമ്പാടൻ  ഒന്നാം സ്ഥാനവും, ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ  സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്ധാർഥിനിയും മലപ്പുറം  സ്വദേശിനിയുമായ അമിഖ സമീർ രണ്ടാം സ്ഥാനവും, രവി റാഫി വയനാട് മൂന്നാം സ്ഥാനവും നേടി. വായനയേയും, എഴുത്തിനേയും  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കാനുള്ള മത്സരത്തിൽ സ്ത്രീകളും,വിദ്ധാർത്ഥികളുമടക്കം നിരവധിപേർ പങ്കെടുത്തതായി കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ  അറിയിച്ചു.
 
 
 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.