2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമാധാനം! നൊബേല്‍ സമ്മാനം ട്രംപിനുമില്ല, കിമ്മിനുമില്ല

ഇക്കൊല്ലത്തെ സമാധാന നൊബേല്‍ സമ്മാനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോ ഉത്തരകൊറിയയുടെ കിം ജോങ് ഉന്നിനോ കിട്ടുമെന്ന് കണ്ടവര്‍ ഏറെയാണ്. വലിയൊരു കോലാഹലത്തിന് അവസാനംകുറിച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയായിരുന്നു സമാധാന നൊബേലില്‍ കലാശിക്കുമെന്ന് അനുകൂലികള്‍ കണ്ടത്. അങ്ങനെ നല്‍കിയിരുന്നെങ്കില്‍ സമാധാന നൊബേല്‍ കമ്മിറ്റിയുടെ സമാധാനം കെട്ടേനെ.

എന്തായാലും ട്രംപ് പിന്തള്ളപ്പെട്ടതോടെ എതിരാളികള്‍ അതൊരു ആഘോഷമാക്കിയിരിക്കുകയാണ്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന ഡെന്നിസ് മുക്‌വേഗെ, നദിയാ മുറാദ് എന്നിവരാണ് സമാധാന നൊബേല്‍ പങ്കിട്ടത്. ”ട്രംപിന്റെയും കിമ്മിന്റെയും നാമനിര്‍ദേശങ്ങള്‍ ഹീറോകള്‍ മറികടന്നു”- ഇങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.

ട്രംപ് അനുകൂലികള്‍ പ്രതിരോധത്തിനായി ഇറങ്ങിയിട്ടുണ്ട്. ”ട്രംപിന് നൊബേല്‍ സമ്മാനം കിട്ടിയിരുന്നെങ്കില്‍ ലോകത്തുള്ള എല്ലാ ലിബറലുകളും കെട്ടിടത്തില്‍ നിന്നു ചാടിയേനെ”- റിപ്പബ്ലിക്കന്‍ സെനറ്റര്‍ പോസ്റ്റിട്ടു.

ട്രംപിന്റെ ക്യാംപില്‍ വന്‍ നിരാശയാണുള്ളതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്മാന പ്രഖ്യാപനശേഷം മൗനമായിരിക്കുകയാണ് ട്രംപും അനുയായികളും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.