2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നു ഔദ്യോഗിക പ്രസ്താവന. മുതിര്‍ന്ന നേതാവ് സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി സന്ദീപ് ദീക്ഷിത്തും രംഗത്തെത്തിയത്.

”എപ്പോഴെന്ന കാര്യം തീര്‍ച്ചയായിട്ടില്ല. പക്ഷെ, പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ നിയമിക്കുന്ന ഒരു സംവിധാനമുണ്ട്. അതിന്റെ അവസാനത്തില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. എല്ലാ കോണ്‍ഗ്രസുകാര്‍ക്കും രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നാണ് ആഗ്രഹം”- സന്ദീപ് ദീക്ഷിത്ത് പറഞ്ഞു.

മറ്റൊരു നേതാവ് ശക്കീല്‍ അഹമ്മദും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ദീപാവലിക്കു ശേഷം രാഹുല്‍ സ്ഥാനമേറ്റെടുക്കുമെന്ന് സച്ചിന്‍ പൈലറ്റും പ്രസ്താവിച്ചിരുന്നു.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.