2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തെരഞ്ഞെടുപ്പ് അടുത്ത ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം രൂക്ഷം: 6 സ്‌ഫോടനങ്ങള്‍, ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

 

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു നാള്‍ മാത്രം ബാക്കിനില്‍ക്കേ, ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം രൂക്ഷമായി. ആറിടത്ത് സ്‌ഫോടനമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, സൈനികരും നെക്‌സലുകളും തമ്മില്‍ ബിജാപൂര്‍ മേഖലയില്‍ ഏറ്റുമുട്ടലും തുടങ്ങി.

ഗോമിനും ഗട്ടകലിനും ഇടയിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഛത്തീസ്ഗഢില്‍ മൂന്ന് പ്രധാന ആക്രമണങ്ങളാണ് മാവോയിസ്റ്റ്, നക്‌സല്‍ മേഖലയിലുണ്ടായത്. 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.