
റിയാദ്: സഊദിയിലേക്ക് വിവിധ മാര്‍ഗ്ഗങ്ങള്‍ വഴി കടന്നെത്തുന്നവരെ സ്ഥാനം നോക്കാതെ പരിശോധിക്കാന്‍ സഊദി ആഭ്യന്തര മന്ത്രാലയ ഉത്തരവ് നല്കി. മന്ത്രിമാരെന്നോ രാജകുമാരന്മാരെന്നോ നോക്കാതെ രാജ്യത്തേക്ക് കടന്നെത്തുന്ന ഓരോരുത്തരെയും പരിശോധിക്കണമെന്നും ഇവരുടെ ബാഗേജുകളും ഹാന്‍ഡ് ബേഗുകളും പരിശോധിക്കുന്നതില്‍ നിന്നും ഒഴിവാക്കേണ്ടെന്നും ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്സഊദ് ബിന്‍ നായിഫ് രാജകുമാരന് ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവരുടെ കൂടെയുണ്ടാകുന്ന സഹായികളെയും ഒഴിവാക്കരുത്. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.
രാജകുടുംബങ്ങളുടെയും മറ്റു സ്വകാര്യ വിമാനങ്ങളിലും വാഹനങ്ങളിലും വരുന്നവരെയും ഇതുപ്രകാരം മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂ. കൂടാതെ, ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് രാജ്യത്തേക്ക് കടക്കാനും വിടാനുമുള്ള എക്സിറ്റ് റീ എന്‍ട്രി നടപടിക്രമങ്ങള്‍ പാസ്പോര്‍ട്ട് ഉടമകളുടെ സാന്നിധ്യത്തില്‍ അല്ലാതെ ഒഴിവാക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.