2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഹൈദരലി ശിഹാബ് തങ്ങൾ ഓർമപുസ്തകം: സംഘാടക സമിതി രൂപവത് കരിച്ചു; പ്രകാശനം ഡിസന്പറിൽ ദുബൈയിൽ

ദുബൈ: അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം അനാവരണം ചെയ്യുന്ന ഓർമപുസ്തകം ഡിസന്പർ മൂന്നിന് ദുബൈയിൽ പ്രകാശാനം ചെയ്യാൻ അൽമാലിക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. സുപ്രഭാതം ദിനപത്രമാണ് ” ആറ്റപ്പൂ എന്ന പേരിൽ ” ഓർമപുസ്തകം ഒരുക്കുന്നത്. പ്രകാശനത്തോടനുബന്ധിച്ച്‌, ഹൈദരലി തങ്ങളുടെ ജീവിതം ചർച്ച ചെയ്യുന്ന സെമിനാറും സംഘടിപ്പിക്കും.
സംഘാടക സമിതി യോഗത്തിൽ സുപ്രഭാതം മാനേജിങ് ഡയറക്ടർ ഹമീദ് ഫൈസി അന്പലക്കടവ് അധ്യക്ഷത വഹിച്ചു. മാനേജിങ് എഡിറ്റർ ടി. പി ചെറൂപ്പ സ്വാഗതം പറഞ്ഞു.
സി. ഇ. ഒ മുസ്തഫ മുണ്ടുപാറ പദ്ധതി വിശദീകരിച്ചു. ഡയറക്ടർ സുലൈമാൻ ദാരിമി ഏലംകുളം മുഖ്യ പ്രഭാഷണം നടത്തി. കെ എം സി സി ദേശീയ കമ്മിറ്റി പ്രസിഡന്റ് ഡോ : റഹ്‌മാൻ പുത്തൂർ ഉദ്ഘാടനം ചെയ്തു.
പാണക്കാട് കുടുംബം ലോകത്തിനു നൽകുന്ന നന്മയുടെ സന്ദേശം പൊതു സമൂഹത്തിലും പുതിയ തലമുറയിലും എത്തിക്കുന്നതിന് സുപ്രഭാതം നടത്തുന്ന ഈ സംരംഭം സന്ദർഭോചിതവും ശ്ലാഘനീയവുമാണെന്ന് പുത്തൂർ റഹ്‌മാൻ അഭിപ്രായപ്പെട്ടു. കെ എം സി സി ദേശീയ സമിതി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ ചർച്ച ഉദ്‌ഘാടനം ചെയ്തു.
സയ്യിദ് അബ്ദുറഹ്‌മാൻ തങ്ങൾ അബുദാബി, മാധ്യമ പ്രവർത്തകൻ സി. വി. എം വാണിമേൽ, ദുബൈ കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, ആക്ടിങ് പ്രഡിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, നെസ്റ്റോ ഗ്രൂപ് എം. ഡി സിദ്ദീഖ്, ഷാർജ ദഅവാ സെന്റർ സെക്രട്ടറി അബ്ദുല്ല ചേലേരി, കെ. പി ഗ്രൂപ് എം. ഡി കെ. പി മുഹമ്മദ്, ദുബൈ സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷൌക്കത്ത് ഹുദവി, സത്യധാര പബ്ലിഷർ ഷിയാസ് സുൽത്താൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുപ്രഭാതം ഡയറക്ടർ ജലീൽ ഹാജി ഒറ്റപ്പാലം നന്ദി പറഞ്ഞു.

ഹൈദരലി തങ്ങൾ ഓർമപുസ്തകം സംഘാടക സമിതി :
അബ്ദുസ്സലാം ബാഖവി ( മുഖ്യ രക്ഷാധികാരി ), പൂക്കോയതങ്ങൾ അൽ ഐൻ, ഡോ: അബ്‌ദുറഹ്‌മാൻ ഒളവട്ടൂർ, മലബാർ ഗോൾഡ് ചാക്കോ, ഡോ: റഹ്മാൻ പുത്തൂർ, വൈ. എ റഹീം, ഇബ്രാഹിം എളേറ്റിൽ, പി. കെ അൻവർ നഹ, ഇ. പി ജോൺസൺ ( രക്ഷാധികാരികൾ).
സൈനുൽ ആബ് ദീൻ സഫാരി ( ചെയർമാൻ ), അബ്ദുറഹ് മാൻ തങ്ങൾ അബുദാബി ( വർക്കിങ് ചെയർമാൻ), ഷിയാസ് സുൽത്താൻ, ഇബ്രാഹിം മുറിച്ചാണ്ടി, മുസ്തഫ ഉസ്മാൻ, ഷൗക്കത്ത് ഹുദവി, അബ്ദുല്ല ചേലേരി (വൈ: ചെയർമാൻ മാർ) ശുഐബ് തങ്ങൾ ( ജനറൽ കൺവീനർ ), കെ. പി മുഹമ്മദ് ( വർക്കിങ് കൺവീനർ), റസാഖ് വളാഞ്ചേരി, അബ്ദുനാസർ തങ്ങൾ റാസൽഖൈമ, കെ. ടി അബ്ദുൽ ഖാദർ, അബ്ദുൽ ഖാദർ ഒ ള വട്ടൂർ( കൺവീനർമാർ), ജലീൽ ഹാജി ഒറ്റപ്പാലം ( ചീഫ് കോ- ഓർഡിനേറ്റർ), ഇബ്രാഹിം ഫൈസി, അസീസ് മണമ്മൽ, മൻസൂർ മൂപ്പൻ ( അസി: കോ- ഓർഡിനേറ്റർമാർ) നെസ്റ്റോ ഗ്രൂപ് എം. ഡി സിദ്ദീഖ് ( ട്രഷറർ ).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.