2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വഖ്ഫ് ബോർഡ് നിയമനം ആരോപണം രാഷ്ട്രീയ മുതലെടുപ്പിന്: റശീദലി ശിഹാബ് തങ്ങൾ

കോഴിക്കോട്
വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിട്ട തീരുമാനം തന്റെ അംഗീരാത്തോടെയാണെന്ന ആരോപണം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണെന്ന് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ. അഭിമാനകരമായ നേട്ടം എന്ന് അവകാശവാദം ഉന്നയിക്കുന്ന ഒരു തീരുമാനത്തിന്റെ പിതൃത്വം എറ്റെടുക്കാൻ എന്തുകൊണ്ടു സർക്കാർ തയാറാവുന്നില്ല. എന്തിന് അത് തന്റെ തലയിൽ കെട്ടിവയ്ക്കണമെന്നും അദ്ദേഹം കോഴിക്കോട് വാർത്താ സമ്മേളത്തിൽ ചോദിച്ചു. വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ താൻ നിർദേശിച്ചിട്ടില്ലെന്ന് തങ്ങൾ നേരത്തെയും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ 25സംസ്ഥാന വഖ്ഫ് ബോർഡുകളിൽ ഒരിടത്തുപോലും നിയമനം സർവിസ് കമ്മിഷന് വിട്ടിട്ടല്ല. ദേവസ്വം, വഖ്ഫ് നിയമങ്ങൽ പി.എസ്.എസിക് വിടുമെന്ന് കാബിനറ്റിൽ തീരുമാനിച്ചതിന് ശേഷം സമ്മർദത്തെ തുടർന്ന് ദേവസ്വം നിയമനങ്ങൾക്ക് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ചു. എന്നാൽ വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു. ഇത് ദൂരൂഹവും ഒരു പ്രത്യേക സമുദായത്തോടുള്ള വിവേചന പൂർണമായി നടപടിയുമാണ്. വഖ്ഫ് റഗുലേഷൻ ആക്ട് അനുസരിച്ച് ബോർഡിൽ നിയമിക്കപ്പെടുന്നവർ മുസ് ലിംകൾ ആയിരിക്കണം. പി.എസ്.സി വഴി മുസ് ലിംകളെ മാത്രം നിയമിക്കുന്നത് ഭാവിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. 100 ശതമാനം മുസ് ലിംകൾക്ക് അവകാശപ്പെട്ട സ്‌കോളർഷിപ്പ് 57ശതമാനമായി കുറഞ്ഞ അതേ അവസ്ഥയിലേക്കാണ് ഇതും ചെന്നെത്തുക എന്ന ആശങ്കയുണ്ട്. മറ്റ് സർവിസ് മേഖലകളിലെ സംവരണ ക്വാട്ട കൂടി നഷ്ടപ്പെടുത്താൻ ഇത് ഇടയാക്കുമെന്നും തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.