
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ച വനിതാ മതിലില്‍ നിന്നും ചലച്ചിത്രതാരം മഞ്ജു വാര്യര്‍ പിന്മാറിയതിനെതിരേ മന്ത്രി എം.എം മണി രംഗത്ത്. കേരളത്തില്‍ ഇടതുപക്ഷം നേരിടുന്നതെല്ലാം പ്രതികൂല സാഹചര്യങ്ങളാണ്. സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ശബരിമല യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാ മതില് തീരുമാനിച്ചത്.
ചലച്ചിത്രതാരം മഞ്ജുവാര്യര്‍ വനിതാമതിലില്‍ നിന്നും പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ല. മഞ്ജുവാര്യരെ പ്രതീക്ഷിച്ചല്ല വനിതാമതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി മണി പറഞ്ഞു.