2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജസ്ഥാനില്‍ 51 പേര്‍ക്ക് സിക വൈറസ് ബാധ; 11 ഗര്‍ഭിണികള്‍

ജയ്പൂര്‍: രാജ്യത്തെ ആശങ്കയിലാക്കി വീണ്ടും സിക വൈറസ്. രാജസ്ഥാനില്‍ 51 പേര്‍ക്ക് മാരകമായ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ ഗര്‍ഭിണികളാണ്.

സെപ്തംംബര്‍ 23 നാണ് ആദ്യ കേസ് കണ്ടെത്തിയത്. പിന്നീട് സെപ്തംബര്‍ 26 ന് രണ്ടാമത്തെയാളിലും വൈറസ് ബാധ കണ്ടെത്തി. ഫോഗിങ് അടക്കമുളള നടപടികള്‍ ആരംഭിച്ചു. രോഗം പടരാതിരിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി സിക വൈറസിന്റെ ബാധ സ്ഥിരീകരിച്ചത് അഹമ്മദാബാദിലാണ്. ലോകാരോഗ്യ സംഘടനയാണ് അഹമ്മദാബാദില്‍ മൂന്ന് പേരില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.

സിക പനി ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്നത് ഗര്‍ഭിണികളിലാണ്. ഗര്‍ഭസ്ഥശിശുക്കളുടെ തല അസാമാന്യമായ രീതിയില്‍ ചുരുങ്ങുകയും കുട്ടികളില്‍ നാഡീവ്യവസ്ഥയ്ക്ക് തകരാറ് സംഭവിക്കുകയും ജനിതകവൈകല്യങ്ങളുണ്ടാവുകയും ചെയ്യുന്നു. ശിശുക്കള്‍ ഗര്‍ഭസ്ഥാവസ്ഥയിലിരിക്കുമ്പോള്‍ തലവീക്കം സംഭവിക്കുകയും തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുകയും ജനിക്കുമ്പോള്‍ നവജാതശിശുക്കളുടെ തലയോട്ടിക്ക് അസാധാരണമായി വലിപ്പക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു.

ബാപ്പു നഗര്‍, അഹമ്മദാബാദ് ജില്ല, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പേരിലാണ് ആദ്യമായി സിക വൈറസ് കണ്ടെത്തിയത്. മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനാഫലങ്ങളിലാണ് സിക വൈറസ് കണ്ടെത്തിയത്.

അഹമ്മദാബാദിലേയും ഗുജറാത്തിലേയും ലാബുകളില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റുകളിലൂടെയാണ് വൈറസ് സ്ഥിരീകരിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനകളിലാണ് കൂടുതല്‍ സ്ഥിരീകരണം ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.