
ഭൂരിഭാഗം ഇന്ത്യക്കാരെയും നാലുചക്രത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ച ആള്‍ട്ടോ 800 മോഡല്‍ നിര്‍മാണവും വില്‍പ്പനയും മാരുതി സുസുക്കി നിര്‍ത്തുന്നു. 2019 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ നിര്‍ത്തിവയ്ക്കുമെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
2020 ജൂലൈ മുതല്‍ ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ അടക്കം കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മുന്നോടിയായാണ് മാരുതി സുസുക്കിയുടെ തീരുമാനം. 2020 ജനുവരിയില്‍ ബി.എസ് 6 വാഹനങ്ങള്‍ ഇറക്കാനും പദ്ധതിയുണ്ട്. ഇപ്പോള്‍ ആള്‍ട്ടോ 800 നും മാരുതി ഓംമ്നിക്കും ശക്തിപകരുന്ന 796 സി.സി എന്‍ജിനുകള്‍ ബി.എസ് 6 സറ്റാന്ഡേര്ഡില് വരില്ല.
ഓംമ്നി വാനും നിര്‍ത്തിവയ്ക്കാനാണ് കൂടുതല്‍ സാധ്യത. ഇതുസംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. സുരക്ഷ മാത്രമല്ല, മലിനീകരണ പ്രശ്നം കൂടി കാരണമായാണ് ബി.എസ് 6 വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കര്‍ശന നിര്‍ദേശം വന്നിരിക്കുന്നത്.
പകരം ഏത് മോഡലാണ് ഇറക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. പഴയ മോഡലുകളില്‍ എ.ബി.എസ്, എയര്‍ബാഗ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ വലിയ ചെലവുവരും. ബേസ് മോഡലില്‍ ലക്ഷ്യംവയ്ക്കുന്നവര്‍ക്ക് താങ്ങാന്‍ പറ്റാത്ത ചെലവേറിയ കാറായി മാറും. പഴയ മോഡലുകളില്‍ അധികം പരീക്ഷണം നടത്താതെ, ഭാവി ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ മോഡലിനു വേണ്ടിയായിരിക്കും ശ്രമിക്കുകയെന്നും മാരുതി സുസുക്കി പറഞ്ഞു.