ഷാര്‍ജ: യു.എ.ഇയിലെ ഏറ്റവും വലിയ ഇസ്ലാമിക സാഹിത്യ കലാമേളയായ എസ്.കെ.എസ്.എസ്.എഫ് ദേശീയ സര്‍ഗലയത്തിന് ആയിരത്തി ഒന്നംഗ സ്വാഗത സംഘം പ്രഖ്യാപിച്ചു. ഫെബ്രവരി എട്ടിന് ഷാര്‍ജയിലാണ് ഇത്തവണ സര്‍ഗലയം നടക്കുന്നതന്. സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വഗത സംഘ രൂപീകരണ യോഗം അബ്ദുള്ള ചേലേരി ഉദ്ഘാടനം ചെയ്തു.സയ്യിദ് ഷുഹൈബ് തങ്ങള്‍ അധ്യക്ഷനായി.
സ്വാഗത സംഘം പാനല്‍ നുഹ്മാന്‍ തിരൂര്‍ അവതരിപ്പിക്കുകയും അഹമ്മദ് സുലൈമാന്‍ ഹാജി സ്വാഗത സംഘം പ്രഖ്യാപിപനവും നടത്തി.ഷിയാസ് സുല്‍ത്താന്‍, റസാഖ് വളാഞ്ചേരി, ഖലീല്‍ റഹ്മാന് കാഷിഫി, അഡ്വ : ശറഫുദ്ധീന്‍, ശറഫുദ്ധീന്‍ ഹുദവി, ഫൈസല്‍ പയ്യനാട്, സുലൈമാന്‍ ബാവ, ഇസ്മായില്‍,മന്‍സൂര്‍ മൂപ്പന്, അബ്ദുല്‍ ഹകീം ടി.പി.കെ എന്നിവര്‍ വിവിധ സബ് കമ്മിറ്റികളെ പ്രധിനിധീകരിച്ചു സംസാരിച്ചു. ഉപദേശക സമിതി ചെയര്‍മാനായി സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവിയെയും. കണ്‍വീണറായി അഹ്മദ് സുലൈമാന്‍ ഹാജിയെയും തെരഞ്ഞടുത്തു.
സ്വാഗത സംഘം ചെയര്മാന്നായി അബ്ദുള്ള ചേലേരിയെയും, സയ്യിദ് ഷുഹൈബ് തങ്ങളെ ജനറല്‍ കണ്വീനര്റായും തെരഞ്ഞടുത്തു. മന്‍സൂര്‍ മൂപ്പന്(ചീഫ് കോഡിനേറ്റര്‍),അബ്ദുല്‍ റസാഖ് വളാഞ്ചേരി(വര്‍ക്കിങ് കണ്‍വീനര്‍), അബ്ദുല്‍ ഹകീം ടി.പി.കെ(കോഡിനേറ്റര്‍) തുടങ്ങി 1001 അംഗ സ്വഗത സംഘത്തെ തെരഞ്ഞുടുത്തു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.