
വാഷിങ്ടണ്‍: യു.എസില്‍ പൗരന്മാര് അല്ലാത്തവര്‍ക്കു ജനിക്കുന്ന കുട്ടികളെ സ്വയമേവ പൗരനായി കണക്കാക്കുന്ന പദ്ധതി നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നു. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കാനാണ് തീരുമാനമെന്നാണ് വാര്‍ത്ത.
കടുത്ത കുടിയേറ്റ വിരുദ്ധ നടപടി സ്വീകരിക്കുന്ന ട്രംപ്, നേരത്തെയും ഇതുസംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ലോകത്തെ എവിടെ നിന്നുള്ളവര്‍ വന്ന് ഇവിടെ കുട്ടികളുണ്ടായാല്‍ എല്ലാ ആനുകൂല്യങ്ങളോടെയും പൗരന്മാരാക്കുന്ന ഏക രാജ്യം അമേരിക്കയെന്നാണ് ട്രംപ് പറഞ്ഞത്. അത് അവഹേളപരമാണ്, നിര്‍ത്താന്‍ പോവുകയാണെന്നും ട്രംപ് പറഞ്ഞു.
ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് ഒരുകൂട്ടം നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ സാധ്യമാണെന്നും ട്രംപ് പറഞ്ഞു.