
ദമാം: സമസ്ത ഇസ്ലാമിക് സെന്റര്‍ ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ദശവാര്‍ഷിക പരിപാടികള്‍ക്ക് സമാപ്തിയായി. അബ്ദുറഹ്മാന് അറക്കല്‍ മൗലവി ഉദ്ഘാടനം ചെയ്തു. മഹാ സമ്മേളനത്തിന്റെ സമാപന സമ്മേളന പ്രമേയം സിക്രട്ടറി നൗഫല്‍ നാട്ടുകല്ല് അവതരിപ്പിച്ചു.
രാജ്യത്തിന്റെ പുരോഗതിയും പരസ്പര സൗഹൃദവും ആഗ്രഹിക്കുന്ന എല്ലാ മതേതര വാദികളും ഭിന്നിച്ചു നില്‍ക്കാതെ ഈഗോ മറന്നു ഒറ്റകെട്ടായി നിന്ന് ഫാസിസത്തിനെതിരെ മുന്നണി തീര്‍ത്തു 2019 ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേരിടണമെന്ന് എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളോടും എസ്.ഐ.സി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ദശവാര്‍ഷിക സമ്മേളന പ്രമേയം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് സുലൈമാന്‍ ഖാസിമി അധ്യക്ഷത വഹിച്ചു. നൂറുദ്ധീന്‍ മുസ്ല്യാര്‍, റാഫി ഹുദവി, മനാഫ് മാത്തോട്ടം സംസാരിച്ചു.