2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

താലിബാനുമായി ട്രംപ് ഒപ്പുവച്ച കരാര്‍ ബൈഡന്‍ ലംഘിച്ചുവെന്ന് മൈക്ക് പെന്‍സ്

പി.പി ചെറിയാന്‍

 

വാഷിംഗ്ടണ്‍: താലിബാനുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ച കരാര്‍ പുതിയ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ലംഘിച്ചതാണ് ഇന്ന് അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ക്ക് കാരണമെന്ന് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇതിന്റെ പൂര്‍ണ ഉത്തരവാദി ബൈഡനാണെന്നെന്നും പെന്‍സ് പറഞ്ഞു.

അമേരിക്കന്‍ മിലിട്ടറിയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടരുത്, ഭീകര്‍ക്ക് സുരക്ഷിതമായ താവളമുണ്ടാക്കാന്‍ അനുവദിക്കരുത്, പുതിയൊരു ഗവണ്‍മെന്റ് ഉണ്ടാകുന്നതിന് അഫ്ഗാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് ഫെബ്രുവരി 2020ല്‍ ട്രംപ് താലിബാനുമായി ഉണ്ടാക്കിയ കരാര്‍. ഈ കരാര്‍ ലംഘിക്കാതെ നിലനില്‍ക്കുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തെ സാവകാശം പിന്‍വലിക്കുമെന്നും ട്രംപ് താലിബാന് ഉറപ്പുനല്‍കിയിരുന്നു.

   

ബൈഡന്‍ ഈ കരാര്‍ ലംഘിക്കുകയും, സൈന്യത്തെ യാതൊരു മുന്‍കരുതലുകളും സ്വീകരിക്കാതെ പിന്‍വലിക്കുകയുമാണ് ചെയ്തത്. ഗുരുതര കൃത്യവിലോപമാണ് ബൈഡന്‍ നടത്തിയതെന്നും പെന്‍സ് ആരോപിച്ചു.

ആയിരക്കണക്കിന് അമേരിക്കക്കാരാണ് വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കഴിയാതെ താലിബാന്‍ ഏര്‍പ്പെടുത്തിയ ചെക്ക് പോസ്റ്റില്‍ തടയപ്പെട്ടിരിക്കുന്നത്. കാബൂളിന് സമീപം ഇപ്പോള്‍ തന്നെ 5000ത്തിനും പതിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ കാബൂളിനു ചുറ്റും കഴിയുന്നു. ഇവര്‍ക്ക് സുരക്ഷിത്വം നല്‍കുവാന്‍ അമേരിക്കന്‍ സൈനികര്‍ക്കു കഴിയുന്നില്ല.

ട്രംപ് താലിബാനുമായി ഉണ്ടാക്കിയ കരാര്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദശാബദങ്ങളില്‍ കാത്തിരുന്ന സ്ഥിരത ഉണ്ടാക്കാന്‍ കഴിഞ്ഞതായും, പതിനെട്ടു മാസം ഒരു അമേരിക്കന്‍ സൈനികനും മരണപ്പെട്ടിട്ടില്ലെന്നും പെന്‍സ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.