ലണ്ടൻ
ഇനി വരാനിരിക്കുന്ന മഹാമാരികൾ കൊവിഡിനേക്കാൾ കൂടുതൽ മരണത്തിന് ഇടയാക്കിയേക്കുമെന്ന് ആസ്ട്രസെനെക വാക്‌സിൻ നിർമാതാവ് സാറ ഗിൽബർട്ട്. അതിനാൽ കൊവിഡിൽനിന്ന് പാഠമുൾക്കൊണ്ട് അടുത്ത മഹാമാരിയെ നേരിടാൻ ലോകം തയാറെടുക്കണമെന്നും ഓക്സ്ഫഡ് യൂനിവേഴ്സിറ്റി വാക്സിനോളജി പ്രൊഫസറായ അവർ നിർദേശിച്ചു.
അടുത്ത മഹാമാരി കൂടുതൽ ഭീകരമായിരിക്കും. അത് കൂടുതൽ സംക്രമണശേഷിയുള്ളതും കൂടുതൽ പേരുടെ ജീവഹാനിക്ക് ഇടവരുത്തുന്നതുമായിരിക്കും. ഒരു വൈറസ് നമ്മുടെ ജീവനും ജീവിതമാർഗത്തിനും ഭീഷണിയാകുന്നത് ഇതോടെ അവസാനിക്കില്ല. നാം നേടിയ പുരോഗതിയും അറിവും നഷ്ടപ്പെടാനിടയായിക്കൂടാ- സാറ ഗിൽബർട്ട് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൊവിഡ് മൂലം ലോകത്ത് 52.6 ലക്ഷം പേർ മരിച്ചതായാണ് ജോൺസ് ഹോകിൻസ് യൂനിവേഴ്സിറ്റി റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ആഗോള സാമ്പത്തികരംഗത്തിന് അനേകലക്ഷം കോടി നഷ്ടമുണ്ടാവുകയും കോടിക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു.
Comments are closed for this post.