തൃശൂര്‍: യു.ഡി.എഫ് പിന്തുണയോടെയുള്ള സ്ഥാനം വേണ്ടെന്ന സി.പി.എം നിര്‍ദേശത്തെ തുടര്‍ന്ന് അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ രാജു, വൈസ് പ്രസിഡന്റ് ഇന്ദിര ജയകുമാര്‍ എന്നിവര്‍ രാജിവച്ചു. ഇതോടെ പഞ്ചായത്ത് ഭരണം വീണ്ടും പ്രതിസന്ധിയിലായി.
അവിണിശ്ശേരി പഞ്ചായത്തില്‍ ആകെയുള്ള 14 സീറ്റുകളില്‍ ബി.ജെ.പിക്ക് ആറും എല്‍.ഡി.എഫിനു അഞ്ചും യു.ഡി.എഫിനു മൂന്നും സീറ്റുകളാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് എല്‍.ഡി.എഫിന് വോട്ട് ചെയ്തതിനെ തുടര്‍ന്ന് രാജുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ച് പ്രസിഡന്റ് പദവി രാജിവച്ചു. വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് രാജുവിനു തന്നെ കിട്ടി പ്രസിഡന്റായി. ഇതോടെ വീണ്ടും രാജിയും വച്ചു. ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
Comments are closed for this post.