
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി പ്രകടനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂരിലെ ചാവക്കാട് ടൗണിലാണ് പ്രകടനം നടത്തിയത്.
സുധീരനെ ഇപ്രാവശ്യം മത്സരരംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുധീരന്.