ദോഹ: ഖത്തറില്‍ ഇന്ന് 203 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 46 പേര്‍ യാത്രക്കാരാണ്. 157 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 234 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,759 ആയി കുറഞ്ഞു.
രാജ്യത്ത് ഇന്നും കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 234. ഖത്തറില്‍ ഇതുവരെ 1,32,577 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 298 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇന്ന് രണ്ടുപേരെക്കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആകെ 36 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്. 9,035 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 10,44,873 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.
Comments are closed for this post.