
ചേളാരി: പ്രതിഭാ ധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നത മേഖലയിലേക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നതിനും വേണ്ടി അസ്മി സ്കൂളുകളില്‍ ലിറ്റ്ല്‍ സ്കോളര്‍ പരീക്ഷ നടത്തി. വിദ്യാര്‍ത്ഥികളിലെ വ്യക്തി പരവും സംഘ പരവുമായ ബഹുമുഖ കഴിവുകളെ നൂതന രീതിയിലൂടെ കണ്ടെത്തുക എന്നതാണ് ലിറ്റ്ല്‍ സ്കോളര്‍ പരീക്ഷ കൊണ്ട് അസ്മി ലക്ഷ്യമാക്കുന്നത്. പ്രീ പ്രൈമറി വിഭാഗത്തില്‍ നിന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 6000 വിദ്യാര്‍ത്ഥികളും പ്രൈമറി വിഭാഗത്തില്‍ 2000 വിദ്യാര്‍ത്ഥികളും പരീക്ഷയില്‍ പങ്കെടുത്തു. സ്കൂള്‍ തല വിജയികളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 10 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ജനവരി 28 ന് മേഖലാതല പരീക്ഷ നടത്തും. മേഖലാ തല വിജയികള്‍ക്ക് ഫെബ്രുവരി 11 ന് ഗ്രാന്റ് ഫിനാലെ മല്‍സരം
സംഘടിപ്പിക്കും.
Comments are closed for this post.