
അങ്കാറ: യു.എസ്- തുര്‍ക്കി തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ട പാസ്റ്ററുടെ പ്രശ്നത്തില്‍ പരിഹാരമാവുന്നുവെന്ന് സൂചന. ആന്‍ഡ്രൂ ബ്രുണ്‍സണെ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ടര്‍ക്കിഷ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കോടതി ഇത് അംഗീകരിക്കുകയാണെങ്കില്‍ വൈകാതെ പാസ്റ്ററുടെ മോചനമുണ്ടാവും.
പാസ്റ്ററെ വിട്ടയക്കാന്‍ വേണ്ടി യു.എസ് ശക്തമായ സമ്മര്‍ദം ചെലുത്തുകയും തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിവിധ സാധനങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതടക്കം ശക്തമായ നടപടികളാണ് യു.എസ് തുര്‍ക്കിക്കെതിരെ നടത്തിയത്. ഇതേത്തുടര്‍ന്ന് തുര്‍ക്കിയുടെ കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തിരുന്നു.
50 കാരനായ ആന്‍ഡ്രൂ 2016 ലാണ് തുര്‍ക്കിയില്‍ അറസ്റ്റിലായത്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിച്ചുവെന്നാരോപിച്ചായിരുന്നു ഇത്. കഴിഞ്ഞ 20 വര്‍ഷമായി തുര്‍ക്കിയില്‍ കഴിയുകയാണ് പാസ്റ്റര്‍.