2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജമാൽ കഷോഗി; അമേരിക്കക്കെതിരെ ശക്തമായി തിരിച്ചടിച്ചു സഊദി മാധ്യമങ്ങൾ 

റിയാദ്: സഊദി മാധ്യമ പ്രവർത്തകൻ ജമാൽ കഷോഗിയുടെ തിരോധാനത്തിന് പിറകിൽ സഊദിയാണെന്ന ആരോപണത്തിന്റെ പിന്നാലെ സഊദിക്കെതിരെ നീക്കം നടത്തിയ അമേരിക്കൻ നടപടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതിരോധിച്ച് സഊദി മാധ്യമങ്ങൾ. അറബ് രാജ്യങ്ങളിലെയും മധ്യേഷ്യയിലെയും സഊദി അനുകൂല രാജ്യങ്ങൾ സഊദിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിനൊപ്പമാണ് അമേരിക്കക്കെതിരെ ശക്തമായ  നിലപാടുകളുമായി സഊദി മാധ്യമങ്ങളും പ്രമുഖ കോളമിസ്‌റ്റുകളും രംഗത്തെത്തിയത്. അമേരിക്കൻ നീക്കത്തിനെതിരെ കഴിഞ ദിവസം തന്നെ സഊദി രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവർത്തകനെ സഊദി കൊന്നതാണെന്നുള്ള ആരോപണങ്ങളുടെ മുനയൊടിച്ചാണ് സഊദി മാധ്യമങ്ങൾ രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിച്ചത്. 
 
അമേരിക്കയുടെയും ചില വിദേശ രാജ്യങ്ങളുടെയും ഭീഷണികളെ സഊദി നേരിടുന്നതിൽ സഊദിക്ക യാതൊരു പേടിയുമില്ലെന്ന വർത്തയോടെയാണ് മിക്ക അറബ് പത്രങ്ങളും ഇന്നലെ പുറത്തിറങ്ങിയത്. സഊദിയുടെ അടുത്തിടപഴകിയിരുന്ന അമേരിക്ക തക്കം കിട്ടിയ അവസരത്തിൽ സഊദിക്കെതിരെ തിരിഞ്ഞത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണെന്ന നിലപാടിലാണ് ഭരണകൂടത്തിന് പൂർണ്ണ പിന്തുണയുമായി മാധ്യമങ്ങൾ രംഗത്തെത്തിയത്. “മിസ്റ്റർ ട്രംപ് ഭീഷണിപ്പെടുത്തി കാര്യം സാധിക്കാൻ ഇത് ഇറാഈൽ അല്ലെന്നും സഊദി അറേബ്യയാണെന്ന് ഓർമ്മ വേണമെന്നും” പ്രമുഖ കോളമിസ്‌റ്റും മുൻ ശൂറ  കൗൺസിൽ അംഗവും വിദ്യാഭ്യാസ പ്രവർത്തകനും സംപഹയ നിരീക്ഷകനുമായ ഡോ: അഹമ്മദ് അൽ തുവൈജിരി പത്രത്തിലെഴുതിയ കോളത്തിൽ മുന്നറിയിപ്പ് നൽകി. പുതിയ സംഭവ വികാസങ്ങൾക്കൊപ്പം സഊദിക്കെതിരെയായ ഉപരോധ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ കപടത മാധ്യമങ്ങൾ പുറത്ത് കൊണ്ട് വരുന്നത്. 

 



കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.