മലപ്പുറം: ചികിത്സ കഴിഞ്ഞ് പാണക്കാട് മടങ്ങിയെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഫോണില്‍ വിളിച്ച് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ചയാണ് പാണക്കാട് ഹൈദരലി തങ്ങള്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പാണക്കാട്ടെത്തിയത്. തങ്ങളെ ഫോണില്‍ വിളിച്ച രാഹുല്‍ ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്നു. ഒരു മാസത്തിലേറെയായി തങ്ങള്‍ ചികിത്സയിലായിരുന്നു.
Comments are closed for this post.