
കോഴിക്കോട്
മതരാഷ്ട്രവാദത്തെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി. മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്നാണ് നിലപാട്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം മതരാഷ്ട്രവാദത്തിന്റെ ഭീകരമുഖമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹലാല്‍ വിവാദമൊന്നും വലിയ വിഷയമായി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. ഹലാല്‍ വേണ്ടവര്‍ ഹലാല്‍ ഭക്ഷണം കഴിക്കണം, വേണ്ടാത്തവര്‍ക്ക് ഹലാലല്ലാത്തത് കഴിക്കാം. അസഹിഷ്ണുത വളര്‍ത്തി സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ഏറ്റവു പുതിയ ശ്രമത്തിന്റെ ഭാഗമാണ് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനെതിരായ നീക്കമെന്നും എം.കെ ഫൈസി പറഞ്ഞു.