തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത മൂന്നു ദിവസം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബര്‍ മാസത്തില്‍ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമര്‍ദമാണിത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിന്ന് കേരള തീരം മുതല്‍ മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനഫലമായി കേരളത്തില്‍ ഒക്ടോബര്‍ 31വരെ വ്യാപകമായി ഇടിമിന്നലൊടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments are closed for this post.