2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാധ്യമപ്രവര്‍ത്തകനു നേരെ കേട്ടാലറക്കുന്ന തെറിയുമായി പി.വി അന്‍വര്‍ എം.എല്‍.എ

 

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനു നേരെ തെറിയഭിഷേകവുമായി പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എം.എല്‍.എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന വാര്‍ത്ത നല്‍കിയ മാതൃഭൂമി റിപ്പോര്‍ട്ടര്‍ക്കെതിരെയാണ് അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ:

   

‘അന്‍വര്‍ എവിടെ?
ഫോണ്‍ സ്വിച്ഡ് ഓഫ്
നിലമ്പൂരില്‍ നിന്ന് മുങ്ങി’
മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോര്‍ട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളില്‍..
കാര്യങ്ങള്‍ കൃത്യമായി എന്റെ പാര്‍ട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്.കണ്ട പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിച്ചിട്ടില്ല.എനിക്കതിന്റെ കാര്യവുമില്ല.ഇതിലും വലിയ കഥകള്‍ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു.എനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ തൊടാന്‍ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.
ഇനി പറയാനുള്ളത് മാതൃഭൂമി റിപ്പോര്‍ട്ടറോടാണ്..
‘ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണം.അതുനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ല.
നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി.വി.അന്‍വര്‍ നിലമ്പൂരില്‍ നിന്ന് എം.എല്‍.എ ആയത്.മുങ്ങിയത് ഞാനല്ല..നിന്റെ തന്തയാണ്.’


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.