മുംബൈ; മോഹവിലക്ക് ഐഫോണ്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ട് മേളയുമായി ഫ്‌ളിപ്കാര്‍ട്ട്. ഐഫോണ്‍ 14 സീരീസിന്റെ ലോഞ്ചിങ്ങിനു പിന്നാലെയാണ് മുന്‍ സീരീസുകളുടെ ഡിസ്‌ക്കൗണ്ട് മേള ഫ്‌ളിപ്കാര്‍ട്ട് ഒരുക്കുന്നത്. ഈ മാസം 23ന് ആരംഭിക്കുന്ന ബിഗ് ബില്യന്‍ ഡേയ്സ് സെയിലിലാണ് ഐ ഫോണിന്റെ 11, 12 മിനി, 13 സീരീസുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നത്.
ഐഫോണ്‍ 11ന് 29,990 രൂപയും ഐഫോണ്‍ 12ന് 39,990 രൂപയും ഐഫോണ്‍ 13 49,999 രൂപയും ആയിരിക്കും വില. പഴയ സ്മാര്‍ട്ട്ഫോണ്‍ നല്‍കി 17,000 രൂപയ്ക്ക് ഐഫോണ്‍ സ്വന്തമാക്കാനും അവസരമുണ്ട്. ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്കുകളില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ഉണ്ട്.
Comments are closed for this post.