2023 January 29 Sunday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

കഷോഗി തിരോധാനം: മൈക്ക് പോംപിയോ സഊദിയിലേക്ക് 

റിയാദ്: സഊദി മാധ്യമ പ്രവർത്തകൻ ജമാല്‍ കഷോഗി തിരോധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി പുതിയ നീക്കവുമായി അമേരിക്ക രംഗത്ത്. സഊദിക്കെതിരെ ഉപരോധമേർപ്പെടുത്തുമെന്ന് ഭീഷണി ഉയർത്തിയതിന് പിന്നാലെ പ്രശ്നം ചർച്ച ചെയ്യാൻ യു.എസ്‌ സെക്രട്ടറി മൈക്ക് പോംപിയോയെ സഊദിയിലെക്കയക്കുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
 
പ്രശ്‌ന പരിഹാരത്തിനായി സഊദി ഭരണാധികാരി സൽമാൻ രാജാവുമായി ചർച്ച ചെയ്യുന്നതിന് മൈക്ക് പോംപിയോയെ ഉടൻ തന്നെ സഊദിയിലേക്കയക്കുമെന്നു ട്രംപ് വാഷിങ്ടണ്ണിൽ അറിയിച്ചു. മണിക്കൂറുകൾക്കകം സഊദിയിലേക്ക് മൈക്ക്  പോംപിയോ യാത്രയാകുമെന്നും വിഷയവുമായി ബന്ധപ്പെട്ട മറ്റു ചില രാജ്യങ്ങൾ കൂടി അദ്ദേഹം സന്ദർശിക്കുമെന്നും ട്രംപുമായി അടുത്ത വൃത്തങൾ വ്യക്തമാക്കിയതായി അന്ത്രാരാഷ്‍ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.