
1960-80 കളില്‍ ജനിച്ചവര്‍ സ്വപ്നമായി കൊണ്ടുനടന്ന ജാവ ബൈക്ക് പുതുമയോടെ പുനരവതരിപ്പിച്ചു. 1929 ല്‍ ചെക്കോസ്ലോവാക്യയില്‍ സ്ഥാപിതമായ ജാവ ബൈക്കിനെ മഹീന്ദ്ര ഏറ്റെടുത്താണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ക്ലാസിക് ടച്ച് നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണി കീഴടക്കിയ ചുരുക്കം ചില വിദേശ ബ്രാന്റുകളിലൊന്നാണ് ക്ലാസിക് സുന്ദരനായ ജാവ.
ജാവ ബൈക്ക് രംഗത്തിറങ്ങിയതോടെ പുളകംകൊണ്ടിരിക്കുയാണ് ബോളിവുഡ് താരം ശാരൂഖ് ഖാന്. 90 കളില്‍ തന്റെ ചിത്രങ്ങളില്‍ അധികവും ജാവ ബൈക്കില്‍ കറങ്ങിനടന്നയാളാണ് ശാരൂഖ്.
ജാവ
മൂന്ന് മോഡലുകള്‍
മൂന്ന് മോഡലുകളാണ് പുതിയ വരവിലുള്ളത്- ജാവ, ഫോര്‍ട്ടി ടു, പെരാക്. ക്ലാസിക് സ്റ്റൈലിലുള്ള ജാവയുടെ വില 1.64 ലക്ഷമാണ്. നവ-റെട്രോ മോഡലായ ഫോര്‍ട്ടി ടുവിന്റെ വില 1.55 ലക്ഷം. ബോബര്‍ സ്റ്റൈല്‍ ജാവ പെരാകിന്റെ വില 1.89 ലക്ഷവും. (ഡല്‍ഹി എക്സ് ഷോറൂം വില)
ഫോര്‍ട്ടി ടു
ജാവയും ഫോര്‍ട്ടി ടുവും സിംഗിള്‍ സിലിണ്ടര്‍ 293 സി.സി എന്ജിന് പവറുള്ളതാണ്. സിക്സ്- സ്പീഡ് ഗിയര്‍ബോക്സ് മറ്റൊരു പ്രത്യേകത. ജാവ പേരാകിന് 332 സി.സി എന്‍ജിനാണുള്ളത്.
ഡിസംബറിനുള്ളില്‍ രാജ്യത്ത് മൊത്തം 105 ഡീലര്‍മാരെ വച്ച് അടുത്ത വര്‍ഷം തുടക്കത്തില്‍ വിതരണം ചെയ്യാനാണ് പദ്ധതി.