2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നാളെ മുതല്‍ പ്രവാസികളുമായി കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലിറങ്ങും

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നു കൂടുതല്‍ പ്രവാസികള്‍ പിറന്ന മണ്ണില്‍ പറന്നിറങ്ങും. യു.എ.ഇയില്‍ നിന്ന് എട്ട് വിമാനങ്ങളും ഒമാനില്‍ നിന്ന് ആറ് വിമാനങ്ങളും സഊദി അറേബ്യയില്‍ നിന്ന് നാലു വിമാനങ്ങളും ഖത്തറില്‍ നിന്ന് മൂന്നും കുവൈറ്റില്‍ നിന്ന് രണ്ടും ഉള്‍പ്പെടെ 38 വിമാനങ്ങളാണ് നാളെ മുതല്‍ ജൂണ്‍ 2 വരെ കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ പറന്നിറങ്ങുന്നത്.

ബഹ്‌റൈന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ, യു.കെ, യു.എസ്.എ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, അര്‍മേനിയ, താജിക്കിസ്താന്‍, ഉക്രയിന്‍, അയര്‍ലാന്റ്, ഇറ്റലി, റഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6,530 യാത്രക്കാര്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനയാത്ര വഴിയും കപ്പല്‍ യാത്ര വഴിയും ഇതുവരെയായി 5,815 പേരാണ് ഇതുവരെ നാട്ടിലേയ്ക്ക് തിരിച്ചെത്തിരിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.