2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്: സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മിര്‍ റൈഫിള്‍സ് യൂനിറ്റ് ഹവില്‍ദാര്‍ നിര്‍മല്‍ സിങ് ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിയന്ത്രണ രേഖയില്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലാണ് ആക്രമണം ഉണ്ടായത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പ്രകോപനമില്ലാതെ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.