2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നവരാത്രി ആഘോഷം: ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളില്‍- കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍

 

തിരുവനന്തപുരം: സംസ്ഥാനത്തു നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളിലോ, രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നടത്തണം.

നാവില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെ ഉള്ളവ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ഒരിക്കല്‍ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.

ക്ഷേത്രങ്ങളില്‍ അടക്കം വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തുന്നവരുടെ ഫോണ്‍ നമ്പര്‍ വിശദാംശങ്ങള്‍ അടക്കം ശേഖരിക്കണം.

ഗര്‍ഭിണികളും 10വയസിന് താഴെ ഉള്ള കുട്ടികളും 65 വയസിന് മുകളില്‍ ഉള്ളവരും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News