2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സാനിറ്റൈസര്‍ നിര്‍മിക്കുന്ന സ്പിരിറ്റ് കുടിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

 

അടിമാലി: സാനിറ്റൈസര്‍ നിര്‍മിക്കുന്ന സ്പിരിറ്റില്‍ നിറം ചേര്‍ത്ത് കുടിച്ച് ചികില്‍സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

ചിത്തിരപുരത്തെ ഹോംസ്റ്റേ ഉടമ മൂന്നാര്‍ ഡോബിപ്പാലം കൊട്ടാരത്തില്‍ തങ്കപ്പന്‍ (72) ആണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന കാസര്‍കോട് കടപ്പുറം തൃക്കാരിയൂര്‍ പുതിയ പറമ്പത്ത് ഹരീഷ് (ജോബി 28) കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു.

ഇവരോടൊപ്പം സ്പിരിറ്റ് കഴിച്ച ട്രാവല്‍ ഏജന്റ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശേരി മാനിക്കല്‍ മനോജ് (48) ആശുപത്രി വിട്ടു. ഇയാളുടെ ഇരു കണ്ണുകളുടെയും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം 26നാണ് സംഭവം. പരേതയായ കുഞ്ഞുമോളാണ് മരിച്ച തങ്കപ്പന്റെ ഭാര്യ: ചെങ്കുളം പുതുപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബിനു, അനു. മരുമക്കള്‍: നിഷ, നീന. സംസ്‌കാരം ഇന്ന് 11 ന് മൂന്നാര്‍ സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News