2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോഗോ പ്രകാശനം ചെയ്തു

 

കോഴിക്കോട്: മത്സരപ്പരീക്ഷകൾക്കായി വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിനും ഉന്നത വിദ്യാഭ്യാസ – തൊഴിൽ മേഖലകളെ പരിചയപ്പെടുത്തുന്നതിനുമായി ഒരുപറ്റം വിദ്യാഭ്യാസ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ, കോഴിക്കോട് ഫറൂഖ് ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ഐകാൻ ( ആമിന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോച്ചിംഗ്‌ ആൻ്റ് അക്കാഡമിക് നർച്ചറിംഗ് ) പരിശീലന കേന്ദ്രത്തിൻ്റെ ലോഗോ ഡോ. എം കെ മുനീർ എം എൽ എ ഉത്ഘാടനം ചെയ്തു.

നീറ്റ് , സിവിൽ സർവ്വീസ് അടക്കമുള്ള യു പി എസ് സി പരീക്ഷകൾ , കേന്ദ്ര സർവ്വകലാശാലകളുടെ പ്രവേശന പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനങ്ങൾ ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെ എൻ അർ ഐ വിദ്യാർഥികൾക്കും ലഭ്യമാക്കുന്ന വിപുലമായ സേവനങ്ങളാണ് ഐകാനിലൂടെ ലക്ഷ്യമിടുന്നത്.

   

ഓൺലൈൻ, ഓഫ് ലൈൻ മാർഗ്ഗങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസ്സുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

ഐ കാൻ ചെയർമാൻ നൗഫൽ അഹ്‌മദ്, മാനേജിംഗ് ഡയറക്ടർ ഹാരിസ് വാഫി, നിസാമുദ്ധീൻ വാഫി ഒളവട്ടൂർ (റീജിയണൽ മാനേജർ) നിസാർ, നിഷാദ് വാഫി മൈത്ര എന്നിവർ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.