കുമ്പള: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കുമ്പളയിലെ ഒരു ബന്ധു വീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കര്‍ണാടക പുത്തൂരിലെ കീര്‍ത്തന്‍ (21), കാര്‍ത്തിക്ക് (20) എന്നിവരാണ് മരിച്ചത്. കാണാതായ പുത്തൂരിലെ നിരഞ്ജനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് മൂവര്‍സംഘം പുഴയില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തില്‍ പെട്ടത്.
കൂടെയുണ്ടായിരുന്നവര്‍ മത്സ്യത്തൊഴിലാളികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്താനായത്. കാണാതായ ആള്‍ക്കുവേണ്ടി തൊഴിലാളികളും അഗ്നിശമന സേനയും തിരച്ചില്‍ തുടരുകയാണ്.
Comments are closed for this post.