തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കാൻ സർക്കാർ തീരുമാനം. ഡി.ജി.പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. ക്ലിഫ് സുരക്ഷ അവലോകനം ചെയ്യാൻ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചു. വി.വി.ഐ.പികളുടെയും വി.ഐ.പികളുടെയും സുരക്ഷാ നടപടികളുടെ ഏകോപനത്തിനായി ഒരു എസ്.പിയുടെ പ്രത്യേക തസ്തികയും ഉണ്ടാക്കും.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിന് മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് സംഭവം. പൊലിസിന്റെ കണ്ണ് വെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെയെത്തി. അന്ന് സുരക്ഷാ വീഴ്ചയുണ്ടായതോടെ സിറ്റി പൊലിസ് കമ്മിഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. പിന്നാലെ അച്ചടക്ക നടപടിയുടെ ഭാഗമായി അഞ്ച് പൊലിസുകാരെ സസ്‌പെൻഡും ചെയ്തിരുന്നു.
Comments are closed for this post.