കൊച്ചി
പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ജി.എസ്.ടി കൗൺസിൽ ഹൈക്കോടതിയിൽ അറിയിച്ചു. കൊവിഡ് കാലമായതുകൊണ്ടു പ്രധാനവരുമാന മാർഗമായ പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇന്നലെ ജി.എസ്.ടി കൗൺസിൽ കോടതിയിൽ അറിയിച്ചത്.
പെട്രോളിയം ഉൽപന്നങ്ങൾ പ്രധാന വരുമാന മാർഗമാണെന്നും കൂടുതൽ പഠനങ്ങളും ആലോചനകളും ആവശ്യമാണെന്നും കൗൺസിൽ കോടതിയിൽ അറിയിച്ചു.
എന്നാൽ കോടതി ഇതിൽ അതൃപ്തി അറിയിച്ചു. കൊവിഡ് കാലമായതുകൊണ്ട് തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നു പറയരുതെന്നും ഹൈക്കോടതി പറഞ്ഞു.
കൊവിഡ് കാലഘട്ടത്തിൽ പല തീരുമാനങ്ങളുമെടുത്തിട്ടുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ പറ്റില്ലെന്നതിന് കൃത്യമായ മറുപടി നൽകാൻ കേന്ദ്രത്തോട് ഹൈക്കോടതി നിർദേശിച്ചു. ഹരജി ഈ മാസത്തെ രണ്ടാമത്തെ ആഴ്ച പരിഗണിക്കാനായി മാറ്റി.
കേരള ഗാന്ധി ദർശൻ വേദി ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ നൽകിയ ഹരജി ചീഫ് ജസറ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
Comments are closed for this post.