2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വര്‍ണക്കടത്ത്: ഇ.ഡിയുടെ തെളിവുകള്‍ വിചാരണക്കോടതിക്ക് സുപ്രിംകോടതിയില്‍ തടസ്സഹരജിയുമായി കേരളം

 

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണക്കോടതിക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരേ ഇ.ഡി സമര്‍പ്പിച്ച അപ്പീലില്‍ കേരളം സുപ്രിംകോടതിയില്‍ തടസഹരജി സമര്‍പ്പിച്ചു.ഹരജിയില്‍ തീരുമാനമെടുക്കും മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.അതോടൊപ്പം ഇ.ഡിക്കെതിരേ ക്രൈം ബ്രാഞ്ച് ശേഖരിച്ച രേഖകളും തെളിവുകളും പരിശോധിക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി അനുമതി നല്‍കി. ഇതിനെതിരേ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.