
ദമസ്കസ്: വിമത മേഖലയായ ബുര്‍സയില്‍ നിന്ന് ആളുകളെ വടക്കന്‍ സിറിയന്‍ പ്രദേശമായ ഇദ്ലിബിലേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോവാന്‍ തുടങ്ങി. ‘ആക്രമണത്തിന്റെ തീവ്രത കുറയ്ക്കുക’ കരാറിന്റെ ഭാഗമായുള്ള ഒന്നാംഘട്ട സ്ഥലം മാറ്റമാണിത്.
രക്ഷപ്പെടുന്നവര്‍ക്ക് സഞ്ചരിക്കാനായി ബസുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പുറപ്പെടുന്നവരുടെ രജിസ്ട്രേഷനും തുടങ്ങി. ഒന്നാം ഘട്ടത്തില്‍ 1500 പേരെ പുറത്തെത്തിക്കും. ഇതില്‍ കൂടുതല്‍ പേരും സര്‍ക്കാര്‍ വിരുദ്ധ പോരാളികളും വിമതരുമാണ്. പ്രദേശത്തു നിന്നുള്ള സാധാരണക്കാരുമുണ്ട്.