
തിരുവനന്തപുരം: ജിയോ ഓഫറുകളെ വെല്ലാന്‍ ബിഎസ്എന്‍എല്ലിന്റെ കിടിലന്‍ പ്ലാന്‍. 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്കുന്ന ചൗക്ക 444 പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ദിവസം 4ജിബി വരെ കൂടിയ സ്പീഡില്‍ ഉപയോഗിക്കാവുന്ന അണ്‍ലിമിറ്റഡ് പ്ലാന്‍ ആണ് ഇത്.
ദിവസം മൂന്നു ജിബി ഡാറ്റ നല്കുന്ന ട്രിപ്പിള്‍ എയ്സ് 333 ഇനി 60 ദിവസമായിരിക്കും വാലിഡിറ്റി. 179 രൂപയ്ക്ക് 23.800 സെക്കന്റ് വിളിക്കാവുന്ന 30 ദിവസത്തെ പ്ലാനും അവതരിപ്പിച്ചു. ഇതോടെ നിലവിലുള്ള 159 രൂപയുടെ പ്ലാന്‍ 30 ല്‍നിന്ന് 28 ദിവസമായി കുറയും.