
മുംബൈ: 444 രൂപയ്ക്ക് വിമാന ടിക്കറ്റുമായി സ്പൈസ് ജെറ്റ്. ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്കില്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് സര്‍വിസിന്റെ ലക്ഷ്യം. ഒരു റൂട്ടിലേക്കുള്ള യാത്രയ്ക്കാണ് ഓഫര്‍. മണ്‍സൂണ്‍ ബൊണാന്‍സാ സെയിലിന്റെ ഭാഗമായാണ് ഓഫറെന്ന് വിമാനക്കമ്പനി അറിയിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച ബുക്കിങ് ഞായറാഴ്ച വരെ തുടരും. ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് യാത്ര ചെയ്യാനുള്ള സമയം. തിരഞ്ഞെടുത്ത പ്രത്യേക സ്ഥലങ്ങളിലേക്ക് മാത്രമാണ് യാത്ര ഓഫര്‍ ലഭിക്കുക. ജമ്മു-ശ്രീനഗര്‍, അഹമ്മദാബാദ് -മുംബൈ, മുംബൈ- ഗോവ, ഡല്‍ഹി-ഡെറാഡൂണ്‍, ഡല്‍ഹി-അമൃത്സര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. 444 രൂപ എന്നത് അടിസ്ഥാന നിരക്കായാണ് കണക്കാക്കുക. യാത്രയുടെ ദൂരവും വിമാനത്തിന്റെ ഷെഡ്യൂളും അനുസരിച്ച് നിരക്കില്‍ നേരിയ വ്യത്യാസങ്ങളുണ്ടാകും.