2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

44ാം വയസില്‍ ഒളിംപിക്‌സിനൊരുങ്ങി ഉസ്ബക്ക് താരം

താഷ്‌കന്റ്: 44-ാം വയസില്‍ ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ട്് ഉസ്ബക്കിസ്താന്‍ വനിത ജിംനാസ്റ്റിക് താരം ഒക്‌സാന കുസോവിറ്റ്‌ന. യൂത്തന്‍മാര്‍ മാത്രം അടക്കി വാഴുന്ന ജിംനാസ്റ്റിക്ക് ഇനിയും ബാല്യമുണ്ടെന്ന വാദമാണ് കുസോവിറ്റ്‌നക്ക്.
ഞാനേറെ ഇഷ്ടപ്പെടുന്ന കായിക ഇനമാണ് ജിംനാസ്റ്റിക്. അതുകൊണ്ട് എനിക്ക് കഴിയുന്നത് വരെ മത്സരിക്കും കുസോവിറ്റ്‌ന വ്യക്തമാക്കി. താഷ്‌കന്റില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുസോവിറ്റ്‌ന ഇക്കാര്യം പറഞ്ഞത്. എന്റെ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന ശക്തമായ പിന്തുണ കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇതുവരെ എത്തി നില്‍ക്കുന്നത്. അത് ഇനിയും തുടര്‍ന്നാല്‍ ഒരു പക്ഷെ ജപ്പാനില്‍ നടക്കുന്ന ഒളിംപിക്‌സില്‍ നിന്ന് മെഡലുമായിട്ടേ ഞാന്‍ മടങ്ങൂ കുസോവിറ്റ്‌ന വാചലയായി. 1992 ബാഴ്‌സലോണയില്‍ നടന്ന ഒളിംപിക്‌സിലായിരുന്നു കുസോവിറ്റ്‌നയുടെ തുടക്കം. അന്ന് യു.എസ്.എസ്.ആറിന് വേണ്ടിയായിരുന്നു കുസോവിറ്റ്‌ന ആദ്യമായി മത്സരിക്കാനിറങ്ങിയത്. അന്ന് ജിംനാസ്റ്റികിന്റെ ടീം ഇനത്തില്‍ സ്വര്‍ണം നേടാന്‍ കുസോവിറ്റ്‌നക്ക് കഴിഞ്ഞു. എന്നാല്‍ ഇന്‍ഡിവിജ്വല്‍ സ്വര്‍ണ മെഡലിന് വേണ്ടി കുസോവിറ്റ്‌നക്ക് പിന്നെയും 16 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2008 ല്‍ ചൈനയില്‍ നടന്ന ഒളിംപിക്‌സിലാണ് കുസോവിറ്റ്‌ന ഇന്‍ഡിവിജ്വല്‍ ഇനത്തില്‍ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. അന്ന് വെള്ളി മെഡലായിരുന്നു താരം സ്വന്തമാക്കിത്. പിന്നീടൊരിക്കല്‍ ജര്‍മനിക്ക് വേണ്ടിയും കുസോവിറ്റ്‌ന കളത്തിലിറങ്ങി. ടോകിയോയിലേത് കുസോവിറ്റ്‌നയുടെ അഞ്ചാം ഒളിംപിക്‌സായിരിക്കും. 2016 ല്‍ ബ്രസീലില്‍ നടന്ന ഒളിംപിക്‌സിലും താരം വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News