2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമസ്ത തൃശൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര അന്തരിച്ചു

ചാവക്കാട്: സമസ്ത തൃശൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര അന്തരിച്ചു. 48 വയസായിരുന്നു. പാലക്കാട് ജില്ലയിലെ പട്ടിക്കര ജുമാഅത്ത് മഹല്ല് ഖത്തീബാണ്. നാട്ടിക ഉള്‍പ്പടെ വിവിധ മഹല്ലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

തീരമേഖലയില്‍ സമസ്തയുടെ ശക്തമായ സാന്നിധ്യമായിരുന്നു. കൊവിഡും മറ്റു രോഗങ്ങളാലും പ്രയാസപ്പെട്ട് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ആദ്യത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിക്കുന്നത് വരെ വിശ്രമമില്ലാതെ സജീവ പ്രവര്‍ത്തനത്തിലായിരുന്നു. 

പിതാവ്:  മുഹമ്മു  മാതാവ്: കുഞ്ഞുമോള്‍ ഉമ്മ. ഭാര്യ: സക്കീന. മക്കള്‍: ഖദീജ, അദീബ, ഉമ്മുഹബീബ, മുനുദ്ദീന്‍ അഹ്മദ്. ഖബറടക്കം ഇന്ന് അഞ്ചിന് തിരുവത്ര പടിഞ്ഞാറെ പള്ളി ഖബര്‍സ്ഥാനില്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.