ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ വിഭാഗത്തെ (ജി 23) അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ തകൃതി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും രണ്ടാംതലമുറയിലെ പ്രമുഖനുമായ ജിതിന്‍ പ്രസാദ കഴിഞ്ഞദിവസം പാര്‍ട്ടിവിട്ട് ബി.ജെ.പിയിലെത്തിയതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. ജി 23 ചേരിയുടെ ഭാഗമായ ജിതിന്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന സൂചന ലഭിച്ചതോടെ തന്നെ അനുനയനീക്കം തുടങ്ങിയതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇതിന്റെ ഭാഗമായി ഗുലാംനബി ആസാദിനെ വീണ്ടും രാജ്യസഭയിലേക്ക് പറഞ്ഞയക്കും. ഫെബ്രുവരിയില്‍ കാലാവധി കഴിയുമ്പോള്‍ അദ്ദേഹമായിരുന്നു സഭയിലെ പ്രതിപക്ഷ നേതാവ്. അദ്ദേഹത്തെ തമിഴ്‌നാട്ടില്‍ നിന്ന് സഭയിലെത്തിക്കാനാണ് നീക്കം. ഇതിനോട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ സ്റ്റാലിന്‍ അനുകൂലമാണ്. രാജ്യസഭയില്‍ കോണ്‍ഗ്രസിന് ഒഴിവുവരുന്നത് രണ്ടുസീറ്റുകളാണ്. ഒന്ന് തമിഴ്‌നാട്ടിലും മറ്റൊന്ന് മഹാരാഷ്ട്രയിലുമാണ്.
തമിഴ്‌നാട്ടില്‍ ആകെ മൂന്ന് ഒഴിവുകളാണ് വരുന്നത്. മറ്റു രണ്ടുസീറ്റുകളിലൊന്ന് ഡി.എം.കെയും എടുക്കും. മഹാരാഷ്ട്രയില്‍ നിന്ന് ജി 23ന്റെ ഭാഗമായ മുകുള്‍ വാസ്‌നികിനെയും മത്സരിപ്പിച്ചേക്കും. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനും ജി 23ല്‍പ്പെടാത്ത നേതാവുമായ രണ്‍ദീപ് സിങ് സുര്‍ജെവാലയും മഹാരാഷ്ട്രയില്‍ പരിഗണിക്കപ്പെടുന്ന പേരാണ്.
Comments are closed for this post.