ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ഒന്‍പതുകാരിയെ ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ സംഭവം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
TAGS
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒന്‍പതുകാരി ദലിത് പെണ്‍കുട്ടിയെ പൂജാരിയടക്കമുള്ളവര്‍ ബലാത്സംഗം ചെയ്തു കൊന്ന് കത്തിച്ച കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി പൊലിസിനോട് നിര്‍ദേശിച്ചു.
കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മകളെ കൊലപ്പെടുത്തിയെന്ന പരാതിയുമായി ചെന്ന തങ്ങളെ പൊലിസ് മര്‍ദിക്കുകയാണ് ചെയ്തതെന്നും ജസ്റ്റിസ് യോഗേഷ് ഖന്ന അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മാതാപിതാക്കളുടെ അഭിഭാഷകന്‍ ജിതേന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി.
കേസ് തേച്ചുമായ്ച്ചു കളയാന്‍ പൊലിസ് ശ്രമിച്ചു. കൊലനടന്ന സ്ഥലത്ത് ആളുകളെ കയറിയിറങ്ങാന്‍ പൊലിസ് അനുവദിച്ചുവെന്നും ഇത് തെളിവ് നശിപ്പിക്കാനായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു.
മാതാപിതാക്കളുടെയും സാക്ഷികളുടേയും ജീവന് ഭീഷണിയുണ്ട്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം ജുഡീഷ്യല്‍ അന്വേഷണവും നടത്തണം. കൊലയാളികളെ സംരക്ഷിക്കാന്‍ പൊലിസ് ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സാക്ഷികളെ സംരക്ഷിക്കാനുള്ള നടപടികള്‍ പൊലിസ് സ്വീകരിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലിസിനു വേണ്ടി ഹാജരായ സീനിയന്‍ സ്റ്റാന്റിങ് കോണ്‍സല്‍ സഞ്ജയ് ലോ വാദിച്ചു.
കേസ് ക്രൈംബ്രാഞ്ചിനു കീഴിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസ് കോടതി നവംബര്‍ എട്ടിലേക്കു മാറ്റി. ഓഗസ്റ്റ് ഒന്നിനാണ് ശ്മശാനത്തില്‍ പൂജാരിയും സഹായികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന് കത്തിച്ചത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.