2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കീഴടങ്ങിയ മാവോവാദിക്ക് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പന്റും നൽകും

കൽപ്പറ്റ
വയനാട്ടിൽ കഴിഞ്ഞ മാസം കീഴടങ്ങിയ മാവോവാദി ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പന്റും മറ്റു ജീവനോപാധികളും നൽകാൻ വയനാട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്തു.
സംസ്ഥാന സർക്കാർ 2018ൽ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്.

ഇതനുസരിച്ച് സായുധസമരം ഉപേക്ഷിച്ച് മുഖ്യധാരയിലേക്കു വരുന്ന മാവോവാദികൾ ഉൾപ്പെട്ട കേസുകളിൽ ഉദാരമായ സമീപനം സ്വീകരിക്കും.
വയനാട് ജില്ലയിലെ കാടുകളിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങൾ സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരണമെന്ന് ലിജേഷിന്റെ കീഴടങ്ങലിനു വഴിയൊരുക്കിയ വയനാട് ജില്ലാ പൊലിസ് മേധാവി അർവിന്ദ് സുകുമാർ അഭ്യർഥിച്ചു.
താൽപര്യമുള്ള മാവോവാദികൾക്ക് ജില്ലാ പൊലിസ് മേധാവിയെയോ ഏതെങ്കിലും സർക്കാർ ഓഫിസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടാം. ഇങ്ങനെ തിരിച്ചെത്തുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്‌ടോബർ 25ന് രാത്രിയാണ് സി.പി.ഐ (മാവോയിസ്റ്റ്) കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റ് പുൽപ്പള്ളി അമരക്കുനി പണിക്കപ്പറമ്പിൽ ലിജേഷ് എന്ന രാമു (37) വയനാട് ജില്ലാ പൊലിസ് മേധാവി മുമ്പാകെ ആയുധങ്ങളില്ലാതെ കീഴടങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.