2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മരിച്ചോ.., കർഷകരോ… അറിഞ്ഞില്ലല്ലോ ; സമരത്തിൽ മരിച്ച കർഷകർക്ക് സഹായവുമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി
കാർഷിക നിയമങ്ങൾക്കെതിരായി പ്രതിഷേധിച്ച കർഷകരുടെ മരണത്തെ കുറിച്ച് കേന്ദ്രസർക്കാരിന്റെ കൈവശം രേഖയില്ലെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ.
പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാർലമെന്റിൽ രേഖാമൂലം മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാർഷിക മന്ത്രാലയത്തിന്റെ കൈവശം ഇതുസംബന്ധിച്ച യാതൊരു രേഖയുമില്ല. അതിനാൽ തന്നെ ഇത്തരത്തിലൊരു ചോദ്യം ഈ അവസരത്തിൽ ഉയർന്നുവരേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ലഭിക്കാതെ ആരും മരിച്ചില്ലെന്ന കേന്ദ്രസർക്കാർ വാദത്തിന് സമാനമാണ് ഇതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരായി നടന്ന സമരത്തിൽ രാജ്യത്ത് 700 കർഷകർക്ക് ജീവൻ നഷ്ടമായെന്ന് പ്രതിപക്ഷ സംഘടനകൾ ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.