2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ചിറകണിയുമോ ഹാഫിള് മുഹമ്മദ് മുനവ്വറിന്റെ  സ്വപ്നം   

ഹമീദ് കുണിയ  

കാസര്‍കോട്: ഹാഫിള് മുഹമ്മദ് മുനവ്വര്‍  തന്റെ ജീവിത സ്വപ്നം ചിറകണിയുന്നതും കാത്തിരിക്കുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു കൈക്കമ്പക്കടുത്ത അഡൂരിലെ കട്ടപുണി വീട്ടില്‍  എ.കെ.ഖാസിമിന്റെ മകന്‍  മുഹമ്മദ് മുനവ്വര്‍  
 ഒരു കൊമേഴ്‌സല്‍  പൈലറ്റ് ആകണമെന്ന അതിയായ ആഗ്രഹവുമായി പ്രാര്‍ഥനയിലാണ്.
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമത്തില്‍ നിന്നും ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവിന്റെ സഹായത്തോടെ പഠനം നടത്തുമ്പോഴും വിമാനം പറപ്പിക്കുന്ന ഒരു പൈലറ്റ് ആകണമെന്ന തന്റെ ആഗ്രഹം മുഹമ്മദ് മുനവ്വര്‍ മനസ്സില്‍ താലോലിച്ചു.  കൊമേഴ്‌സില്‍ കക പി.യു.സി പഠനം പൂര്‍ത്തിയാക്കി  പൈലറ്റ് ട്രെയിനിംഗ് കോഴ്‌സ് സയന്‍സില്‍ കക പി.യു.സി ആവശ്യമുള്ളതിനെ തുടര്‍ന്ന്  അതും പൂര്‍ത്തിയാക്കി.എസ്.എസ്.എല്‍.സി പഠനത്തിന് മുന്‍പ് തന്നെ  ഖുര്‍ആന്‍ മനഃപാഠമാക്കി   ഹാഫിള്  ആവുകയും ചെയ്തു.തന്റെ ജീവിതാഭിലാഷമായ പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കുന്നതിന് വേണ്ടി ഫ്‌ലോറിഡയിലെ പ്രശസ്തമായ ഈസ്റ്റ് ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശന അനുമതി ലഭിച്ചിട്ടുണ്ട്. 14 മാസത്തെ  കോഴ്‌സ് പരിശീലനത്തിനുള്ള ഫീസ് എഴുപത്തിയാറ് ലക്ഷം രൂപയാണ്.

ഇതിനു പുറമെ താമസത്തിനും ഭക്ഷണത്തിനായി  പതിനഞ്ച് ലക്ഷം രൂപ വേറെയും കാണണം.എയര്‍ അറേബ്യാ,ഇന്‍ഡിഗോ വിമാന കമ്പനികളില്‍ കോഴ്‌സിന് അപേക്ഷിച്ചെങ്കിലും യഥാക്രമം ഒരു കോടി 34 ലക്ഷം രൂപയും,ഒരു കോടി ഏഴു ലക്ഷം രൂപയുമാണ് ഫീസ്.എന്നാല്‍ ഇത്രയും തുക  സമാഹരിക്കാന്‍ കഴിയില്ലെന്നതിനെ തുടര്‍ന്നാണ്  ഫ്‌ലോറിഡയിലെ ഈസ്റ്റ് ഏവിയേഷന്‍ അക്കാദമിയില്‍  അപേക്ഷ നല്‍കിയത്. ഫ്‌ളോറിഡയിലെ അക്കാദമിയില്‍ നിന്നും 76 ലക്ഷം രൂപക്ക്  പൈലറ്റ് ലൈസന്‍സിന് പുറമെ സര്‍ട്ടിഫൈഡ്  ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ജോലി കൂടി ലഭിക്കുമെന്നതിനാല്‍ കോഴ്‌സിന് എങ്ങിനെയെങ്കിലും ചേരണമെന്ന ഉറച്ച തീരുമാനത്തിലാണ് ഹാഫിള് മുഹമ്മദ് മുനവ്വര്‍.
അതിനിടയില്‍ മുനവ്വറിന്റെ പിതാവ് ഡ്രൈവര്‍ ജോലി ചെയ്തു കിട്ടുന്ന ശമ്പളത്തില്‍ നിന്നും മകന്റെ  സ്വപ്!നം പൂവണിയിക്കാന്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് 10 ലക്ഷം രൂപയോളം    സ്വരൂപിച്ചിരുന്നു.എന്നാല്‍  ഒരാള്‍  ഒരു ബിസിനസില്‍  പാര്‍ട്ണര്‍ സ്ഥാനവും,ഉയര്‍ന്ന ലാഭവും വാഗ്ദാനം   നല്‍കി ഈ    തുക കൈക്കലാക്കുകയും  തുടര്‍ന്ന് പ്രസ്തുത വ്യക്തി മുങ്ങുകയും ചെയ്തതോടെ മുനവ്വറും പിതാവും ഏറെ തകര്‍ന്നു. എങ്കിലും തന്റെ മകന്റെ മോഹം പൂവണിയാന്‍ ആരുടെയെങ്കിലും സഹായ ഹസ്തം നീളുമെന്ന പ്രതീക്ഷയിലാണ് ഖാസിം.

തന്റെ പിതാവിന്റെ ഉടമസ്ഥയിലുള്ള ഭൂമി പണയപ്പെടുത്തി വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാന്‍ മുഹമ്മദ് മുനവ്വര്‍  ശ്രമിച്ചെങ്കിലും  സ്ഥലത്തിന്റെ   ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉണ്ടായ ചില സാങ്കേതിക  തകരാര്‍ കാരണം ബാങ്ക് ലോണ്‍ നിഷേധിച്ചു. ഇതേ തുടര്‍ന്ന് രേഖകള്‍ ശരിയാക്കാന്‍ നല്‍കിയെങ്കിലും അത് ശരിയായി കിട്ടാന്‍  ഇനിയും നാലഞ്ചു മാസം സമയമെടുക്കും.എന്നാല്‍ അടുത്ത മാസം കോഴ്‌സിന്   ആദ്യ ഗഡുവായി 15 ലക്ഷം രൂപ നല്‍കി ചേരണം.ഇല്ലെങ്കില്‍ തനിക്ക് ലഭിച്ച അവസരം നഷ്ടപ്പെടുമെന്ന ആധിയിലാണ് മുഹമ്മ്ദ് മുനവ്വര്‍.

തുടര്‍ന്നുള്ള മാസങ്ങളില്‍  മൂന്നു ലക്ഷം രൂപ അടക്കുന്ന രീതിയിലാണ് കോഴ്‌സ് .ഇതേ തുടര്‍ന്ന് ഹാഫിള്  മുഹമ്മദ് മുനവ്വര്‍ തന്റെ സ്വപ്നം ചിറകണിയുമോ എന്ന ആധിയിലാണ്.കോഴ്‌സിന് ചേരാന്‍ ആദ്യ ഘട്ടത്തില്‍  ആവശ്യമായ 15 ലക്ഷം രൂപ  ഏതെങ്കിലും മനുഷ്യ സ്‌നേഹികള്‍ തന്ന് സഹകരിച്ചാല്‍ പ്രസ്തുത തുക പിന്നീട് തിരിച്ചു നല്‍കാമെന്നാണ് ഹാഫിള് മുഹമ്മദ് മുനവ്വര്‍ പറയുന്നത്.’പൈലറ്റ് ട്രെയിനിംഗ്’ പോലുള്ള ഉയര്‍ന്ന സാങ്കേതിക, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന മനുഷ്യസ്‌നേഹികളും അസോസിയേഷനുകളും ഉണ്ടെന്നതാണ്  ഹാഫിള് മുഹമ്മദ് മുനവ്വറിന്റെ ഒടുവിലത്തെ പ്രതീക്ഷ.പരിശീലനത്തില്‍ താന്‍ മികവ് പുലര്‍ത്തുമെന്നും തന്റെ സ്വപ്ന ചിറക് വിരിക്കാന്‍ ആരെങ്കിലും സഹായ ഹസ്തവുമായി എത്തുമെന്നുമുള്ള  പ്രതീക്ഷയിലാണ് എം.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി ട്രഷറര്‍ കൂടിയായ   ഹാഫിള് മുഹമ്മദ് മുനവ്വര്‍.
(ഹാഫിള് മുഹമ്മദ് മുനവ്വര്‍: 7022115561 )


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.