2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

87 രൂപയ്ക്ക് കോഴിയില്ല; കിലോയ്ക്ക് 115 രൂപ കൊടുക്കണം, ഇറച്ചിക്ക് 170

കോഴിക്കോട്: സര്‍ക്കാര്‍ നിശ്ചയിച്ച 87 രൂപയ്ക്ക് കോഴി കിട്ടില്ല. ഒരുകിലോ കോഴിക്ക് 115 രൂപ നല്‍കണം. ഒരുകിലോ കോഴിയിറച്ചിക്ക് 170 രൂപയും. കോഴി വില സംബന്ധിച്ചു ധനമന്ത്രി തോമസ് ഐസക്കുമായി ചര്‍ച്ച നടത്തിയ ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്. ഏകോപന സമിതി അംഗീകരിച്ച വില കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് ആസ്ഥാനമായ ബ്രോയ്‌ലര്‍ കോഡിനേഷന്‍ കമ്മിറ്റിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്ന കോഴിയുടെ വില നിശ്ചയിക്കുന്നത്. ദിവസവും കോഴി വിലയില്‍ മാറ്റംവരുന്ന സാഹചര്യവും ശരാശരി വില 100 രൂപയുമായതിനാല്‍ 87 രൂപയ്ക്ക് കോഴി വില്‍ക്കാനാവില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍. വിലയുടെ പേരുപറഞ്ഞ് കോഴിക്കടകള്‍ ആക്രമിക്കുന്ന നടപടിയില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മൂത്തടത്തും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച 87 രൂപയ്ക്ക് കോഴി വില്‍ക്കാന്‍ തയാറാകാതെ മിക്ക വ്യാപാരികളും കടകള്‍ അടച്ചിട്ടിരിക്കുകയാണ്. പല കടകളിലും 130 രൂപയ്ക്കായിരുന്നു കോഴി വിറ്റിരുന്നത്. ഡ്രസ് ചെയ്ത കോഴിക്ക് 180 രൂപ മുതല്‍ 200 രൂപ വരെയായിരുന്നു വില. ഇതാണ് 115 ആയും 170 ആയും നിജപ്പെടുത്തിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.