
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 820 പേര്‍ക്ക് പരുക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട് എന്നും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
മജെനെയിലാണ് ഭൂചലനം കൂടുതല്‍ നാശനഷ്ടം വരുത്തിയത്. ഭൂചലനത്തില്‍ 300ല്‍ അധികം വീടുകളും രണ്ടു ഹോട്ടലുകളും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫിസിനും തകര്‍ന്നതായും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു
ഭൂകമ്പത്തിന് പിന്നാലെ റിക്ടര്‍ സ്കെയിലില്‍ 5.9 വരെ രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂചലനം.